ന്യൂഡൽഹി: എഡ്യുക്കേഷൻ വേൾഡിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ എഡ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് ശാലോം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ഡോ. ലില്ലി ജോർജിന്.
എഡ്യുക്കേഷൻ വേൾഡ് ഡയറക്ടറും സിഇഒയുമായ ഭവിൻ ഷാ അവാർഡ് സമ്മാനിച്ചു. ഡൽഹി മലയാളി അസോസിയേഷൻ രക്ഷാധികാരിയും ഡൽഹി വൈഡബ്ല്യുസിഎ പ്രസിഡന്റും വേൾഡ് മലയാളി കൗണ്‍സിൽ ഉപദേശക അംഗവുമായ ലില്ലി ജോർജ് രണ്ടു പതിറ്റാണ്ട് മുന്‍പാണ് ശാലോം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപിച്ചത്.